Breaking News

‘സ്റ്റാറായി, ഇനി എല്ലാവരും പേടിക്കും’, തമ്ബാനൂര്‍ കൊലപാതക കേസ് പ്രതി സൈക്കോ അവസ്ഥയില്‍!

കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷ് ലഹരിമരുന്നിന് അടിമായെന്ന് പോലീസ്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച്‌ സൈക്കോ വസ്ഥയിലാണെന്ന് അജീഷ് ഇപ്പോൾ ഉള്ളതെന്നും പൊലീസ് പറയുകയുണ്ടായി.

മുമ്ബ് ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ റിസപ്ഷനിസ്റ്റും, തമിഴ്നാട് സ്വദേശിയുമായ അയ്യപ്പനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിലെ പകയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകത്തിന് കാരണമായത്.  നെടുമങ്ങാട് കല്ലിയോട് സ്വദേശിയായ അജീഷിനെ, കൊലപാതക ശേഷം ഒരു കൂസലുമില്ലാതെ ആയുധം കയ്യിലുള്ള

നിലയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് അയ്യപ്പന്‍ കൊല്ലപ്പെട്ട വിവരം ഇയാള്‍ അറിയുന്നത്. വലിയ പൊട്ടിച്ചിരിയോടെയാണ് പൊലീസുകാരില്‍ നിന്ന് ഇയാള്‍ വിവരമറിഞ്ഞത്. താന്‍ ഇപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു ഇയാളുടെ പ്രതികരണം.

ഇനി തന്നെ എല്ലാവരും പേടിക്കുമെന്നും ഇയാള്‍ പറഞ്ഞതായാണ് പൊലീസ് വിശദമാക്കുന്നത്. ചെറുപ്പത്തില്‍ തന്നെ വലിയ ഗുണ്ട ആവാനായിരുന്നു ഇയാള്‍ക്ക് താല്‍പര്യമെന്നും പൊലീസ് പറയുന്നു. ലഹരി ഉപയോഗം വര്‍ധിച്ചതോടെയാണ് ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയായത്. അതേസമയം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്.

നേരത്തെയും പല കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അയ്യപ്പനേക്കൂടാതെ മറ്റു രണ്ട് പേരെക്കൂടി കൊല ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അജീഷ്. എന്നാല്‍ തമ്ബാനൂരില്‍ നിന്ന് പോകുംവഴി ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ ഈ പദ്ധതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ലഹരിയുടെ അമിതമായ ഉപയോഗം മൂലം പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാളുടെ പ്രതികരണം കൃത്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

തെളിവെടുപ്പിനായി എത്തിച്ചപ്പോഴും ഇയാള്‍ ഉന്മാദാവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് ഇയാള്‍ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്.

മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. എട്ടരയോടെ ബൈക്കിലെത്തിയ അക്രമി ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി. റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ തലുങ്ങും വിലങ്ങും വെട്ടി. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് വര്‍ഷത്തോളമായി ഈ ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പന്‍. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാള്‍ ഒന്‍പത് മാസം മുമ്ബാണ് തിരിച്ചെത്തിയത്. ഒരാഴ്ച മുമ്ബ് ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു.

ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തില്‍ ഇരിക്കുമ്ബോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …