ഒറ്റക്ക് താമസിക്കുന്ന 78 കാരിയുടെ യുടെ മരണം കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ കടലാശ്ശേരിയില്‍ കൗസല്യയാണ് മരിച്ചത്. സംഭവത്തില്‍ പേരക്കുട്ടി ഗോകുലിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കൗസല്യയെ വീട്ടില്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്.
മരണം ഹൃദയാഘതം മൂലമെന്ന് ആദ്യം കരുതിയെങ്കിലും കൈയിലെ വളയും കഴുത്തിലെ മാലയും കാണാതായത് സംശയത്തിനിടയായി. തുടര്‍ന്ന് ബന്ധുക്കളടക്കമുള്ളവരെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. അമ്മൂമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വള മോഷ്ടിച്ചത് ഗോകുലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് അറസ്റ്റ്. വള മോഷ്ടിച്ചത് മദ്യപിക്കാന്‍ പണത്തിനുവേണ്ടിയെന്ന് പൊലീസ് പറയുന്നു.
വള ചേര്‍പ്പിലെ ധനകാര്യ സ്ഥാപനത്തില്‍ പണയംവെച്ച് കിട്ടിയ 25,000 രൂപയില്‍ 3000 രൂപയുമായി ഗോകുല്‍ ആദ്യം പോയത് കൂട്ടുകാരുമൊത്ത് മദ്യപിക്കാനായിരുന്നു. മദ്യലഹരിയിലിരിക്കെയാണ് അമ്മൂമ്മക്ക് തീരെ വയ്യ എന്നു പറഞ്ഞ് അമ്മയുടെ വിളി എത്തിയത്. ഉടനെ ഓട്ടോ വിളിച്ച് സ്ഥലത്തെത്തി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മരണാനന്തര ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തു. ഇതിനിടെ വള പണയംവെച്ചു കിട്ടിയ പണം ഉപയോഗിച്ച് പലവട്ടം മദ്യപിച്ചു.