Breaking News

വാട്സ് ആപ്പ് വഴി കുരുക്ക്; ഡോക്ടർക്ക് ഭീഷണി, ഹണി ട്രാപ്പിന് ശ്രമിച്ച രണ്ട് യുവതികൾ കുടുങ്ങി

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി (Honey Trap) പണം തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഡോക്ടറിൽ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികൾ നടത്തിയത്.

കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെടുകായിരുന്നു പ്രതികൾ. ഇതിന് വേണ്ടി പലതവണ വാട്‌സ് ആപ്പ് കാൾ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ

അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിൽ എസ്ഐ കെ സി ബൈജു, സിനീയർ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …