Breaking News

‘എന്തിനാണ് കൊറിയക്കാരിയെ പോലെ അഭിനയിക്കുന്നത്, ഇത്രയും അഹങ്കാരി ആവരുത്’; ഹാന്‍ഡ് ബാഗ് പിടിക്കാന്‍ സെക്യൂരിറ്റിയ ഏര്‍പ്പെടുത്തിയ രശ്മികയ്ക്ക് വിമര്‍ശനം

അഭിനയിച്ച സിനിമകള്‍ എല്ലാം തുടരെ തുടരെ സൂപ്പര്‍ ഹിറ്റ് ആയതോടെ താരമൂല്യം വര്‍ദ്ധിച്ച നടിയാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ ഹിറ്റായതോടെ രശ്മികയുടെ ശ്രീവല്ലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ എത്ര തിളങ്ങിയാലും രശ്മിക വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. താരം എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

നടി അവരുടെ സെക്യൂരിറ്റിയോട് മര്യാദയില്ലാതെ പെരുമാറി എന്നാണ് പലരുടെയും വാദം. എയര്‍പോര്‍ട്ടിലേക്ക് കാറില്‍ വന്നിറങ്ങുന്ന രശ്മിക ക്യാമറയ്ക്ക് പോസ് ചെയ്തതിന് ശേഷം അകത്തേക്ക് കയറി പോവുന്നതാണ് വീഡിയോയിലുള്ളത്. ഫോട്ടോ ചോദിച്ചവര്‍ക്കെല്ലാം അതെടുക്കാന്‍ നിന്ന് കൊടുത്തതിന് ശേഷമാണ് രശ്മിക പോയതും. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും അതിലൊരു കുറ്റമുണ്ടെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

രശ്മികയുടെ ഹാന്‍ഡ് ബാഗ് സെക്യൂരിറ്റിയുടെ കൈയ്യിലാണ് ഉണ്ടായിരുന്നത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സ്വന്തം ഹാന്‍ഡ് ബാഗ് പോലും കൈയ്യില്‍ പിടിക്കാന്‍ പോലും പറ്റാതായോ, ഇത്രയും അഹങ്കാരി ആവരുത് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. ഇതൊക്കെ ഇപ്പോള്‍ അഭിനേതാക്കളുടെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ജിമ്മില്‍ പോയി കഠിനമായിട്ടുള്ള വെയിറ്റ് എടുക്കുകയും വ്യായമവും ചെയ്യുന്നവര്‍ക്ക് സ്വന്തം ബാഗ് എടുക്കാനോ,

ഹാന്‍ഡ് ബാഗ് പോലും കൈയ്യില്‍ സൂക്ഷിക്കാനോ സാധിക്കുന്നില്ല. ഹാന്‍ഡ് ബാഗ് പോലും എടുക്കാന്‍ അവര്‍ക്ക് സഹായിയുടെ ആവശ്യം വേണമെങ്കില്‍ അവള്‍ ആരാണ് എന്ന് തുടങ്ങിയ ആക്ഷേപങ്ങളാണ് ഉയരുന്നത്. രശ്മിക എന്തിനാണ് കൊറിയക്കാരിയെ പോലെ അഭിനയിക്കുന്നത്. സ്വന്തം വ്യക്തിത്വം കൈകാര്യം ചെയ്യാനാണ് ആദ്യം ശ്രമിക്കേണ്ടത്. അല്ലാതെ മുഖം കൊണ്ട് എന്തെങ്കിലുമൊക്കെ എക്സ്പ്രഷന്‍ കാണിക്കുന്നത് നിങ്ങള്‍ക്ക് ചേരുന്നില്ലെന്നും തുടങ്ങി പല തരത്തിലുള്ള വിമര്‍ശനങ്ങളും താരത്തിനെതിരെ വരുന്നുണ്ട്

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …