കര്‍ണാടകയില്‍ 2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി അധികാരം പിടിച്ച ബിജെപിയെ എന്ത് വിധേനയും താഴെയിറക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്ബുകള്‍ അവകാശപ്പെടുന്നത്. അതിനിടെ അടുത്ത പോരാട്ടത്തിന് തന്ത്രം മെനയാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനനെ തന്നെ പാര്‍ട്ടിയില്‍ എത്തിച്ചിരിക്കുകയാണ് നേതൃത്വം.
2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിനൊപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന സുനില്‍ കനുഗോലുവാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തേ സുനില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ ഒരുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.എന്നാല്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തിരിക്കുകയാണ് അദ്ദേഹം. സുനില്‍ ഔദ്യോഗികമായി തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ട്ടി അംഗമായതോടെ കര്‍ണാടകത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും സുനില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 2014 ലാണ് സുനില്‍ ഇന്ത്യയില്‍ എത്തുന്നത്. അന്ന് തിരഞ്ഞെടുപ്പ് തന്ത്രഞ്ജനായ പ്രശാന്ത് കിഷോറിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിച്ചു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനുവേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് സുനില്‍ കനുഗോലു ആയിരുന്നു.
2016ല്‍ ഡി എം കെയുടെ രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയ സുനില്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ കരുണാനിധിയുടെ പിന്‍ഗാമിയെന്ന നിലയില്‍ എം കെ സ്റ്റാലിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
updating…