Breaking News

മൂന്ന് വര്‍ഷമായി മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 51കാരന്‍ പിടിയില്‍…

മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 51കാരന്‍ പിടിയില്‍. മൂന്ന് വര്‍ഷമായി മരുമകളെ പീഡിപ്പിച്ചുവെന്ന പ്രതിയാണ് അറസ്റ്റിലായത്. ഗര്‍ഭിണിയായിരിക്കുമ്ബോള്‍ മുതല്‍ ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നെന്നാണ് പരാതി. കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായിരിക്കുമ്ബോള്‍ തുടങ്ങിയതാണ് പീഡനം. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി ഭര്‍ത്തൃപിതാവ് പീഡനം തുടരുകയായിരുന്നു.

2019 മുതല്‍ പീഡനത്തിന് ഇരയാകേണ്ടിവന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ ചോദ്യംചെയ്തതോടെയാണ് യുവതി എല്ലാം തുറന്നുപറഞ്ഞത്. പിന്നാലെ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. വാഴക്കാട് സി.ഐ. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …