Breaking News

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; ഒഴിവായത് വന്‍ അപകടം; രണ്ട് പേര്‍ക്ക് പരുക്ക് ( വീഡിയോ )

തൃശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. ആറാട്ട് കഴിഞ്ഞ് തിടമ്ബേറ്റാന്‍ നിര്‍ത്തിയിരുന്ന ആനകളില്‍ ഒരാന ഇടഞ്ഞ് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാര്‍ ചിതറിയോടി കുഴിയില്‍ വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ മന്ദാരം കടവിലാണ് സംഭവം നടന്നത്. ആനകള്‍ പെട്ടെന്ന് ശാന്തരായതോടെ വന്‍ അപകടമാണ് ഒഴിവായത്. ആനകളുടെ പരാക്രമം കണ്ട് ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ ചിതറിയോടി. ഇതിനിടയിലാണ് റോഡില്‍ നിന്നും രണ്ട് പേര്‍ താഴേക്ക് വീണത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …