ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകിയെ കുത്തി കൊലപ്പെടുത്തി യുവാവ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്റെ കാമുകിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശിയായ രാജ (38) യെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് ശേഷം ബസ് സ്റ്റാന്‍ഡില്‍ രക്തം പുരണ്ട ഷര്‍ട്ടിട്ട് ഇരിക്കവേയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒരു സ്വകാര്യ കമ്ബനിയിലെ താല്‍കാലിക തൊഴിലാളിയായ കണ്ണമയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ വീട്ടില്‍ കത്തിക്കുത്തേറ്റ് അര്‍ധ നഗ്നയായി തറയില്‍ കിടക്കുന്ന സ്ഥിതിയിലാണ് കണ്ണമ്മയെ പൊലീസ് കണ്ടെത്തിയത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ,
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മദ്യപിച്ച് ലക്കുകെട്ട് രാജ കണ്ണമ്മ താമസിക്കുന്ന വാടക വീട്ടിലേക്ക് വരികയും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ കണ്ണമ്മ ഇത് വിസമ്മതിക്കുകയായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള വഴക്കില്‍ കലാശിക്കുകയായിരുന്നു. ഇവര്‍ തമ്മിലുള്ള തര്‍ക്കം കേട്ടെത്തിയ ചില അയല്‍ക്കാര്‍ ഇടപെട്ട് രാജയെ വീട്ടില്‍ നിന്ന് പറഞ്ഞയച്ചു. എന്നാല്‍ രാത്രി എല്ലാവരും ഉറങ്ങിയ ശേഷം തിരിച്ചെത്തിയ രാജ വീട്ടിനുള്ളില്‍ കടന്ന് കണ്ണമ്മയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. രാജയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.