Breaking News

ശവസംസ്കാര ചടങ്ങിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി… നിരവധി പേർ ആശുപത്രിയിൽ…

മുതുകുളം ഒൻപതാം വാർഡിൽ മാലുമേൽ തെക്കതിൽ സുജാത( 38) യുടെ ശവ സംസ്കാരവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ പരസ്പരം ഏറ്റുമുട്ടിയത്. ശ്വാസതടസ്സത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി കായംകുളം താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുജാത അസുഖം ഭേദമായതിനെ തുടർന്ന് കറ്റാനത്ത് ഭർത്ത്സഹോദരിയുടെ വീട്ടിലേക്ക് മടങ്ങി എങ്കിലും പെട്ടന്ന് അസുഖം ബാധിത ആയി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന വഴി മരണം സംഭവിക്കുക ആയിരുന്നു.

തലവടിയിൽ ഉള്ള സുജാതയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് കുറത്തികാട് പോലിസ് അസ്വഭാവിക മരണത്തിനു കേസ് എടുത്ത് വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്ന് മുതുകുളത്ത് ഭർത്താവ് മുതുകുളം മാലുമേൽ തെക്കതിൽ ഉണ്ണികൃഷ്ണന്റെ വീട്ട് വളപ്പിൽ സംസ്ക്കരിച്ചു.

സംസ്ക്കാര ചടങ്ങുകളിൽ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരു വീട്ടിലെയും ബന്ധുക്കൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു, പരിക്കെറ്റവരെ മുതുകുളം ഗവർമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതുകുളം ഗ്രാമ പഞ്ചായത്ത്‌ ഒൻപതാം വാർഡ്‌ മെബർ ശ്രീമതി സുസ്മിത ദിലീപിന്റെ പരാതിയെത്തുടർന്ന് കനകക്കുന്ന് പോലിസ് സബ്ഇൻസ്‌പെക്ടർ ഷമ്മി സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്ത് എത്തി സ്ഥിതിഗതി കൾ ശാന്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …