Breaking News

ALERT: ഇന്‍ഡ്യന്‍ ആര്‍മിയില്‍ വിവിധ ഒഴിവുകള്‍; അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ ആറ്; വിശദാംശങ്ങള്‍ അറിയാം

ഇന്‍ഡ്യന്‍ ആര്‍മിയിലെ നിരവധി ഒഴിവുകളിലേക്ക് താല്‍പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy(dot)nic(dot)in-ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്‌, അവിവാഹിതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, എന്‍ജിനീയറിംഗ് ബിരുദധാരികള്‍, ഷോര്‍ട് സര്‍വീസ് കമീഷന്‍ (Short Service Commission – SSC) അനുവദിക്കുന്നതിനായി മരണമടഞ്ഞ ഇന്‍ഡ്യന്‍ സായുധ സേനയിലെ വിധവകള്‍ എന്നിവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സ് 2022 ഒക്ടോബറില്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അകാഡമിയില്‍ (OTA) ആരംഭിക്കും.

ഒഴിവ് വിശദാംശങ്ങള്‍

എസ്‌എസ്‌സി ടെക് (SSC – Tech) – 175
എസ്‌എസ്‌സിഡബ്ള്യു ടെക് (SSCW – Tech) – 14
ഡിഫന്‍സ് പേഴ്‌സനല്‍ വിധവകള്‍ക്ക് – രണ്ട് (എസ്‌എസ്‌സിഡബ്ല്യു ടെക് – ഒന്ന്, എസ്‌എസ്‌സിഡബ്ല്യു – നോണ്‍ ടെക്, യുപിഎസ്‌സി ഇതര – ഒന്ന്)

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകര്‍ ആവശ്യമായ എന്‍ജിനീയറിംഗ് ഡിഗ്രി കോഴ്‌സ് പാസായിരിക്കണം അല്ലെങ്കില്‍ കോഴ്‌സിന്റെ അവസാന വര്‍ഷത്തിലായിരിക്കണം.

പ്രായപരിധി

എസ്‌എസ്‌സി ടെക്, എസ്‌എസ്‌സിഡബ്ള്യു ടെക് – 2022 ഒക്ടോബര്‍ ഒന്നിന് 20 – 27 വയസ് വരെ.
ഡിഫന്‍സ് പേഴ്‌സണലിലെ വിധവകള്‍ക്ക്: 2022 ഒക്ടോബര്‍ ഒന്നിന് പരമാവധി 35 വയസ്.

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാര്‍ഥികള്‍ joinindianarmy(dot)nic(dot)in വഴി ഓണ്‍ലൈനായി മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അവസാന ദിവസം ഓണ്‍ലൈന്‍ അപേക്ഷ അവസാനിച്ച്‌ 30 മിനിറ്റിന് ശേഷം, റോള്‍ നമ്ബര്‍ അടങ്ങിയ അപേക്ഷയുടെ രണ്ട് പകര്‍പുകള്‍ എടുക്കണം.

അവസാന തീയതി

അപേക്ഷിക്കാനുള്ള അവസാന തീയതി – ഏപ്രില്‍ ആറ് ഉച്ചയ്ക്ക് മൂന്ന് മണി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …