Breaking News

‘പരിശീലനത്തിന് എത്തുന്നത് മദ്യപിച്ച്‌… പിന്നെ പ്രതികാര മനോഭാവവും’; നെയ്മര്‍ക്കെതിരെ ഗുരുതര ആരോപണം

ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത്. മദ്യപിച്ചാണ് പരിശീലന സെഷനുകളില്‍ നെയ്മര്‍ എത്തുന്നത് എന്നും, പിഎസ്ജിയുടെ പ്രതികാരം വീട്ടാന്‍ നെയ്മര്‍ ശ്രമിക്കുന്നത് എന്നുമാണ് ആരോപണം. ഫ്രഞ്ച് മാധ്യമമായ ആര്‍എംസി സ്‌പോര്‍ട്ട് ജേര്‍ണലിസ്റ്റായ ഡാനിയല്‍ റിക്കോയാണ് നെയ്മര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. വിരളമായി മാത്രമാണ് നെയ്മര്‍ പരിശീലനത്തിന് എത്തുന്നത്. മദ്യപിച്ചാണ് പല സമയത്തും എത്തുക. പിഎസ്ജിയോട് പ്രതികാരംം ചെയ്യുന്നത് പോലെയാണ് നെയ്മറുടെ മനോഭാവം, ഫ്രഞ്ച് ജേര്‍ണലിസ്റ്റ് വെളിപ്പെടുത്തുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …