ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന്റെ കാരണം പുറത്ത്. സംഭവത്തില്‍ അഗ്‌നിശമന സേനയുടെ റിപ്പോര്‍ട്ടാണ് എത്തിയിരിക്കുന്നത്. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി, കേബിള്‍ വഴി കത്തിപ്പടര്‍ന്നു. തുടര്‍ന്ന് ഹാളില്‍ നിന്ന്, പുക മുറികളില്‍ പടര്‍ന്നു. ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തീപിടിത്തത്തിന്റെ കാരണം അറിയില്ലെന്നാണ് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന നിഹുല്‍ പറയുന്നത്. ആദ്യം അയല്‍വീട്ടില്‍ നിന്ന് ഫോണ്‍ വന്നപ്പോഴാണ് തീപിടിത്തം അറിയുന്നത്. തുടര്‍ന്ന് വീടിന് പുറത്ത് പുകയും തീയും ഉയരുന്നതാണ് പിന്നീട് കണ്ടതെന്നും നിഹുല്‍ പൊലീസിന് മൊഴി നല്‍കി. മാത്രമല്ല അപകടം ആസൂത്രിതമല്ലെന്ന നിഗമനം ശരിവയ്ക്കുന്നതാണ് നിഹുലിന്റെ മൊഴിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
NEWS 22 TRUTH . EQUALITY . FRATERNITY