Breaking News

പെരുമ്ബാവൂരില്‍ അസം സ്വദേശിനി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

പെരുമ്ബാവൂര്‍ കണ്ടന്തറയില്‍ ഇതര സംസ്ഥാനക്കാരിയായ യുവതിയെ തലക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശിനി ഖാലിദ ഖാത്തൂന്‍ ആണ് (40) കൊല്ലപ്പെട്ടത്. കൊന്നത് ഇവരുടെ ഭര്‍ത്താവ് ഫക്രുദ്ദീനാണെന്ന് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്. കണ്ടന്തറയില്‍ ഇവര്‍ താമസിക്കുന്ന വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം പുറംലോകമറിഞ്ഞത്. ജോലിക്കു പോയ മകന്‍ തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഖാലിദയും ഫക്രുദ്ദീനും നാലു വര്‍ഷമായി ഒന്നിച്ച്‌ താമസിച്ച്‌ വരികയായിരുന്നു. ഇതിനിടെ നാട്ടില്‍ പോയ ഖാലിദ ഒരാഴ്ച മുമ്ബാണ് തിരികെ എത്തിയത്. വന്നശേഷം ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ പതിവായിരുന്നെന്ന് പരിസരവാസികള്‍ പറഞ്ഞു. ഖാലിദ ഖാത്തനും ഫക്രുദ്ദീനും പ്ലൈവുഡ് കമ്ബനി ജീവനക്കാരാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …