Breaking News

ദമ്ബതികളുടെ ദൃശ്യങ്ങള്‍ മൂന്ന് ദിവസം രഹസ്യമായി പകര്‍ത്തി; എയര്‍ബിഎന്‍ബിക്കെതിരെ കേസ്, ഒടുവില്‍ ട്വിസ്റ്റ്

താമസസ്ഥലങ്ങള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എയര്‍ബിഎന്‍ബിക്കെതിരെ പരാതിയില്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ കോടതി ഉത്തരവ്. എയര്‍ബിഎന്‍ബിയില്‍ രജിസ്റ്റര്‍ ചെയ്ത കെട്ടിടത്തില്‍ താമസിച്ചപ്പോള്‍ മൂന്ന് ദിവസം തങ്ങളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയെന്നായിരുന്നു ദമ്ബതികളുടെ പരാതി. എന്നാല്‍, കേസ് മധ്യസ്ഥന് വിടാന്‍ ഫ്ലോറിഡ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

എയര്‍ബിഎന്‍ബിയുടെ വ്യവസ്ഥകള്‍ പ്രകാരം താമസത്തിനിടെയുണ്ടാവുന്ന തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജഡ്ജിയല്ല, മധ്യസ്ഥനാണ്. ഇതുപ്രകാരമാണ് ഇതുസംബന്ധിച്ച കേസ് മധ്യസ്ഥന് കോടതി കൈമാറിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ വിജയമാണ് കോടതി വിധിയെന്നാണ് വിലയിരുത്തല്‍. ജോണ്‍, ജാനേ ഡോ എന്നീ ദമ്ബതികളാണ് എയര്‍ബിഎന്‍ബിയുടെ സ്ഥലത്ത് താമസിച്ചത്.

മൂന്ന് ദിവസത്തെ താമസത്തിനിടെ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് എയര്‍ബിഎന്‍ബിയോട് പരാതി പറഞ്ഞിരുന്നുവെങ്കിലും അതില്‍ നടപടിയുണ്ടായില്ലെന്ന് ദമ്ബതികള്‍ വ്യക്തമാക്കി. തുടര്‍ന്നായിരുന്നു കോടതിയെ സമീപിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …