രാജ്യത്ത് ഇപ്പോൾ വളരെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നുകൊണ്ടിരിക്കുന്നത്. കൊലപാതകങ്ങള്‍ നിത്യസംഭവമായി മാറുകയാണ്. ഇപ്പോഴിതാ സമാനമായ സംഭവമാണ് പുറത്ത് വരുന്നത്. ദിണ്ടിക്കല്‍ എരിയോടിനടുത്ത് കുരുക്കളയന്‍പട്ടിയിലെ കല്‍പ്പണിക്കാരനായ സെല്‍വരാജ് (40), ഇവരുടെ അമ്മ സൗന്ദരമ്മാള്‍ (65) എന്നിവരാണ് മാര്‍ച്ച് 31-ന് രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മകന്റെ ഭാര്യ, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട സെല്‍വരാജിന്റെ ഭാര്യയ്ക്കുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കുരുക്കളയന്‍പട്ടിയിലെ തോട്ടത്തിലുള്ളവീട്ടില് ഇവര്‍ ഉറങ്ങിക്കിടക്കുമ്ബോള്‍ അരിവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസന്വേഷണത്തിനായി നാല് പ്രത്യേക പോലീസ് സംഘത്തെ എസ്.പി. ശ്രീനിവാസന് നിയമിച്ചിരുന്നു.
സെല്‍വരാജിന്റെ ഭാര്യ ശുഭഹാസിനി (29), ശുഭഹാസിനിയുടെ സുഹൃത്ത് ഒത്തപ്പട്ടി സ്വദേശി ഗോപാലകൃഷ്ണന് (28), കൊലപാതകം ആസൂത്രണംചെയ്ത വടമധുര ആതംസ് സ്വദേശി അരുണ്‍ (25), കൊലപാതകം നടത്തിയ സെങ്കുളത്തുപട്ടി സ്വദേശി ആനന്ദബാബു ((28), സഹായിച്ച രണ്ട് പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശുഭഹാസിനിക്ക് ഗോപാലകൃഷ്ണനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായും ഇതിന് തടസ്സമായ സെല്‍വരാജിനെ കൊല്ലാന്‍ ഇരുവരും തീരുമാനിച്ചതായും പോലീസ് പറഞ്ഞു.
ഇതിനായി ആനന്ദ് ബാബുവിനെ ക്വട്ടേഷന്‍ ഏല്പിച്ചു. സംഭവദിവസം രാത്രി ശുഭഹാസിനി സെല്‍വരാജിന് പാലില്‍ ഉറക്കഗുളിക ചേര്‍ത്ത് കൊടുത്ത് തോട്ടത്തിലേക്ക് പറഞ്ഞയച്ചു. അവരുടെകൂടെ തുണയ്ക്കായി അമ്മ സൗന്ദരമ്മാളെയും പറഞ്ഞയച്ചിരുന്നു. ഈ സമയത്ത് ആനന്ദബാബുവും പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ടുപേരും കൂടി തോട്ടത്തിലെത്തി സെല്‍വരാജിനെ വധിക്കയായിരുന്നു.ഈ സമയത്ത് എണീറ്റുവന്ന അമ്മ സൗന്ദരമ്മാളെയും കൊലപ്പെടുത്തുകയായിരുന്നു.