ട്രാഫിക് നിയമം ലംഘിച്ചതിന് നടന്‍ അല്ലു അര്‍ജുന് പിഴ ചുമത്തി ഹൈദരാബാദ് പൊലീസ്. താരത്തിന്റെ വാഹനമായ റേഞ്ച് റോവര്‍ എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. 700രൂപ പിഴയടച്ച ശേഷം ഗ്ലാസില്‍ മാറ്റം വരുത്തണമെന്നും പൊലീസ് അല്ലു അര്‍ജുനോട് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി 2012ല്‍ തന്നെ രാജ്യത്ത് വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ട്രാഫിക് നിയമം ലംഘിച്ചതിന് തെലുങ്ക് സംവിധായകനായ ത്രിവിക്രം ശ്രീനിവാസനില്‍ നിന്നും ഹൈദരാബാദ് പൊലീസ് പിഴ ഈടാക്കിയിരുന്നു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …
NEWS 22 TRUTH . EQUALITY . FRATERNITY