Breaking News

മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാൻ കരുതി; തിരിഞ്ഞ് നോക്കിയില്ല; ആരോപണവുമായി ജിഷയുടെ അമ്മ…

കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി നടൻ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്ത്. മമ്മൂട്ടി ഇതുവരെ തന്നെ കാണാൻ വന്നിട്ടില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും രാജേശ്വരി പറയുന്നു. ‘മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാൻ കരുതി. ഇത്രയും ക്രൂരമായി എന്റെ മകളെ കൊലപ്പെടുത്തിയിട്ട് മമ്മൂട്ടി എന്റെ അടുത്ത് വന്നില്ല. മോഹൻലാൽ എന്റെ അടുത്ത് വന്നില്ല. ഇവർ സംഭവങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു.

ഇവർ വരുമെന്ന് ഞാൻ കരുതി. ഇവർ വന്നിരുന്നെങ്കിൽ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകില്ലായിരുന്നു. എന്റെ മകളെ വക്കീലാക്കാൻ പഠിപ്പിച്ച ആളാണ് ഞാൻ. എനിക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും, വിവരം കുറച്ച് കൂടുതലാണ്. എന്റെ അമ്മ എന്നെ നന്നായി നോക്കിയിരുന്നെങ്കിൽ, ഇന്ന് ഞാൻ ഈ നിലവാരത്തിൽ എത്തില്ല. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരെ കാണാൻ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് ഞാൻ.

എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നത്. മകളുടെ കഥ സിനിമയാക്കണം. അതിൽ എനിക്കൊരു ചാൻസും വേണം. ഞാൻ കൂടെ അഭിനയിച്ചാലാണ് ആൾക്കാർക്ക് സിനിമ കൂടുതൽ ഇഷ്ടപ്പെടുക. സംവിധായകന് കോടികൾ കിട്ടും. സിനിമ പിടിക്കാൻ മമ്മൂട്ടി എന്റെ അടുത്ത് വരണം.

മമ്മൂട്ടി ഒരു വക്കീലാണ്. ഈ കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വക്കീൽ ആയത് കൊണ്ട്, ഞാൻ കാത്ത് കാത്ത് ഇരിക്കുവായിരുന്നു. വിളിച്ചില്ലെങ്കിലും, അന്വേഷിച്ചില്ലെങ്കിലും വരുമെന്ന് കരുതി. സത്യം തെളിയിക്കാൻ മമ്മൂട്ടിക്ക് കഴിവുണ്ടെന്ന് അറിയാം. അതുകൊണ്ടാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. അതുപോലെ, മോഹൻലാലും നല്ലപോലെ അഭിനയിക്കും. മോഹൻലാലെങ്കിലും സത്യം തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെടുമെന്ന് ഞാൻ കരുതി. മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വരണം’, രാജേശ്വരി തൊഴുകൈയോടെ പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …