Breaking News

നോമ്പ് കാലത്ത് മാതൃകയായി ഗുജറാത്തിലെ ക്ഷേത്രം

മതസൗഹാർദത്തിന്റെ നിരവധി വാർത്തകൾ ആണ് ഈ നോമ്പ് കാലത്ത് പുറത്തുവരുന്നത്. ഗുജറാത്തിൽ മുസ്ലിംങ്ങളുടെ നോമ്പ് തുറയ്ക്ക് സൗകര്യമൊരുക്കിയത് ഒരു ക്ഷേത്രമാണ്. ഗുജറാത്തിലെ വരന്ദവീര്‍ മഹാരാജ് ക്ഷേത്രമാണ് മതസൗഹാർദത്തിന് ഉത്തമ മാതൃകയായിരിക്കുന്നത്. വദ്ഗാം താലൂക്കിലെ ഗ്രാമത്തിലെ നൂറോളം മുസ്ലിം നിവാസികളെ ക്ഷേത്ര പരിസരത്ത് മഗ്‌രീബ് നമസ്‌കരിക്കാനും നോമ്പ് തുറക്കാനും ക്ഷണിച്ചത് ക്ഷേത്ര കമ്മിറ്റിയാണ്.

1200 വര്‍ഷം പഴക്കമുള്ള വരന്ദവീര്‍ മഹാരാജ് ക്ഷേത്ര കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചെത്തിയവരെ സന്തോഷത്തോടെയാണ് ഏവരും സ്വാഗതം ചെയ്തത്. ക്ഷേത്ര കമ്മിറ്റി മുന്നോട്ടുവെച്ച നോമ്പ് തുറയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ‘വരന്ദവീര്‍ മഹാരാജ് ക്ഷേത്രം ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ചരിത്ര സ്ഥലമാണ്.

വര്‍ഷം മുഴുവനും നിരവധി സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിക്കുന്നു. സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും ഞങ്ങള്‍ എന്നും വിശ്വസിച്ചിരുന്നു. പലപ്പോഴും, ഹിന്ദു, മുസ്ലിം ആഘോഷങ്ങളില്‍ ഗ്രാമവാസികള്‍ സഹായിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. ഈ വര്‍ഷം ക്ഷേത്ര ട്രസ്റ്റും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മുസ്ലിം സഹോദരങ്ങളെ നമ്മുടെ ക്ഷേത്രപരിസരത്തേക്ക് നോമ്പുതുറക്കാന്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു’, ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …