Breaking News

സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ട് അറിഞ്ഞു; അപകടത്തിന് പിന്നാലെ പ്രതികരണവുമായി താരം

ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി നടന്‍. സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ട് അറിഞ്ഞുവെന്നാണ് താരം പറയുന്നത്. എതിര്‍ദിശയില്‍ നിന്നുവന്ന ലോറി നിയന്ത്രണംവിട്ട് വന്നിടിച്ചിട്ടും തനിക്ക് ഒരു പോറല്‍ പോലുമേറ്റില്ലെന്നും സുഖമായിരിക്കുന്നുവെന്നും താരം പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

സുഹൃത്തുക്കളെ …..

ഇന്ന് രാവിലെ .. തിരുവല്ലയില്‍ വച്ച്‌ ഞാന്‍ ഒരു കാറപകടത്തില്‍ പെട്ടു .പരിക്കുകള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു…. ഞാന്‍ സുഖമായിരിക്കുന്നു… മനോധൈര്യം കൈവിടാതെ എന്‍്റെ കാര്‍ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും

SI ഹുമയൂണ്‍ സര്‍ നും, സുഹൃത്തായ മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവന്‍ന്‍്റ്സ് ഉടമ ടിജു വി നും , നന്ദി

പ്രാര്‍ത്ഥിച്ചവര്‍ക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി.,,,

എന്‍്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു

NB: സീറ്റ് ബെല്‍റ്റിന്‍്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു….

Thank God

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …