Breaking News

ഹാരിയും മേഗനും എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ചു; രാജകീയ ചുമതലകള്‍ ഉപേക്ഷിച്ചതിനുശേഷം ആദ്യമായി ബ്രിട്ടണില്‍…

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും വ്യാഴാഴ്ച എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതായി ദി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ദി ഇന്‍വിക്‌റ്റസ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഹേഗിലേക്കുള്ള യാത്രാമധ്യേയാണ് ദമ്ബതികള്‍ രാജ്ഞിയെ സന്ദര്‍ശിക്കുന്നത്. മുത്തശ്ശിയെ കാണാന്‍ ഹാരി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.

2020 മാര്‍ച്ചില്‍ രാജകീയ ചുമതലകള്‍ ഉപേക്ഷിച്ചതിനുശേഷം ഇതാദ്യമായാണ് ഇരുവരും ബ്രിട്ടനിലേക്കെത്തുന്നത്. വിന്‍ഡ്‌സര്‍ കാസില്‍ സന്ദര്‍ശനത്തിനിടെ ഹാരിയും മേഗനും ചാള്‍സ് രാജകുമാരനെ കണ്ടതായും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന മുത്തച്ഛന്‍ എഡിന്‍ബര്‍ഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ ചടങ്ങില്‍ ഹാരി പങ്കെടുത്തിരുന്നില്ല.

സുരക്ഷാ സംരക്ഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം ചടങ്ങിന് ഹാജരാകാതിരുന്നത്. മേഗനൊപ്പം അമേരിക്കയിലാണ് ഇപ്പോള്‍ ഹാരി താമസിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസം വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടന്ന വാര്‍ഷിക മൗണ്ടി സേവനത്തില്‍ പങ്കെടുത്തിരുന്നില്ല. വിന്‍ഡ്‌സറില്‍ നടക്കുന്ന ഈസ്റ്റര്‍ ആഘോഷങ്ങളിലും അവര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസമവാസാനത്തോടെ എലിസബത്ത് രാജ്ഞിക്ക് 96 വയസ്സ് തികയുകയാണ്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …