Breaking News

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടരും

സംസ്ഥാനത്ത് ഇന്ന് വ്യാപമായി എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം , തിരുവനന്തപുരം എന്നീ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്കുള്ള സാദ്ധ്യയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി കാറ്റ് ശക്തമാകുന്നതാണ് ഇപ്പോള്‍ സംസ്ഥാനത്ത് മഴ ലഭിക്കാനുള്ല കാരണം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …