Breaking News

ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചനാ കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹെെക്കോടതി തള്ളി..

തനിക്കെതിരായ വധ ഗൂഢാലോചനാ കേസിന്റെ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി വ്യക്തമാക്കി. ജ​സ്റ്റി​സ് ​സി​യാ​ദ് ​റ​ഹ്മാ​ന്റെ​ ​ബെ​ഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ ദി​ലീ​പാണ് ​ഒ​ന്നാം​ ​പ്ര​തി​. സ​ഹോ​ദ​ര​ന്‍​ ​അ​നൂ​പ്,​ ​സ​ഹോ​ദ​രീ​ ​ഭ​ര്‍​ത്താ​വ് ​ടി.​എ​ന്‍.​ ​സു​രാ​ജ്,​ ​ബ​ന്ധു​ ​അ​പ്പു,​ ​സു​ഹൃ​ത്ത് ​ബൈ​ജു​ ​ചെ​ങ്ങ​മ​നാ​ട്,​ ​ആ​ലു​വ​യി​ലെ​ ​ഹോ​ട്ട​ലു​ട​മ​ ​ശ​ര​ത്,​ ​സൈ​ബ​ര്‍​ ​വി​ദ​ഗ്ദ്ധ​ന്‍​ ​സാ​യ് ​ശ​ങ്ക​ര്‍​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​തി​ക​ള്‍.

കേസ് സി.ബി.ഐ.ക്ക് വിടാനും ഹൈക്കോടതി തയ്യാറായിട്ടില്ല. കേസ് റദ്ദാക്കിയില്ലെങ്കില്‍ സി.ബി.ഐ.ക്ക് വിടണമെന്ന ശക്തമായ വാദമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. വധ ഗൂഢാലോചനാ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, തുടക്കം മുതലേ പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …