ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കം നിരവധി തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.
ജനറല്‍- സംസ്ഥാനതലം:
പൊലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍), അസി. എന്‍ജിനീയര്‍ – നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍)(ബ്ലഡ് ബാങ്ക്), അസിസ്റ്റന്‍റ് പ്രഫസര്‍ (സംസ്കൃതം) – നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസര്‍ (ജ്യോഗ്രഫി) -നേരിട്ടും തസ്തികമാറ്റം മുഖേനയും,
അസിസ്റ്റന്‍റ് പ്രഫസര്‍ (എജുക്കേഷന്‍ ടെക്നോളജി) -നേരിട്ടും തസ്തികമാറ്റം മുഖേനയും, ലെക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ (പോളിടെക്നിക്സ്), പേഴ്സണല്‍ ഓഫിസര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്ബ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്‍റനന്‍സ്), സൂപ്പര്‍വൈസര്‍ (ഐ.സി.ഡി.എസ്), ജനറല്‍ മാനേജര്‍ (പാര്‍ട്ട് 1 – ജനറല്‍ കാറ്റഗറി),
ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 3/ഓവര്‍സീയര്‍ ഗ്രേഡ് 3 (മെക്കാനിക്കല്‍), ഇലക്‌ട്രീഷ്യന്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, കുക്ക് ഗ്രേഡ് 2, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ (പാര്‍ട്ട് 1 – ജനറല്‍ കാറ്റഗറി), ബോയിലര്‍ അറ്റന്‍ഡന്‍റ്, ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 2 (ഇലക്‌ട്രിക്കല്‍), ഓഫിസ് അസിസ്റ്റന്‍റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2 (സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 2), ബോട്ട് ഡ്രൈവര്‍, ഫിനാന്‍സ് മാനേജര്‍.
ജനറല്‍ – ജില്ലതലം:
വിവിധ ജില്ലകളില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്‍റ് ഗ്രേഡ് 2, ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടന്മാര്‍ മാത്രം), ആയ.
സ്പെഷല്‍ റിക്രൂട്ട്മെന്‍റ്- സംസ്ഥാനതലം:
ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (പട്ടികവര്‍ഗം), അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ (പട്ടികജാതി/പട്ടികവര്‍ഗം), മോര്‍ച്ചറി ടെക്നീഷ്യന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം), ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം), ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് (ടെലികമ്യൂണിക്കേഷന്‍സ്) (പട്ടികവര്‍ഗം).
സ്പെഷല്‍ റിക്രൂട്ട്മെന്‍റ് – ജില്ലതലം:
ഓഫ്സെറ്റ് പ്രിന്‍റിങ് മെഷീന്‍ ഓപറേറ്റര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം).
എന്‍.സി.എ റിക്രൂട്ട്മെന്‍റ് – സംസ്ഥാനതലം:
അസിസ്റ്റന്‍റ് പ്രഫസര്‍ (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍) (ബ്ലഡ് ബാങ്ക്) – എസ്.സി.സി.സി, മുസ്ലിം, റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം) – പട്ടികജാതി, ഡെന്‍റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 – എസ്.സി.സി.സി., ധീവര, ബോട്ട് ഡ്രൈവര്‍ – ഈഴവ/തിയ്യ/ബില്ലവ.
എന്‍.സി.എ റിക്രൂട്ട്മെന്‍റ് – ജില്ലതലം:
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിമുക്തഭടന്മാര്‍ മാത്രം) – മുസ്ലിം, പട്ടികജാതി, പട്ടികവര്‍ഗം, എസ്.ഐ.യു.സി നാടാര്‍, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (ഉറുദു) – പട്ടികജാതി, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) – പട്ടികജാതി, വുമണ്‍ സിവില്‍ എക്സൈസ് ഓഫിസര്‍ – മുസ്ലിം.