Breaking News

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് ; എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കി..

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി. അസാമില്‍ കൂടി നടപ്പായതോടെയാണ് പദ്ധതി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായത്‌. രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 80 കോടി ജനങ്ങളെ ഗുണഭോക്താക്കളാക്കി നടപ്പിലാക്കിയ പദ്ധതി വളരെ വേഗത്തിലാണ് ജനങ്ങളിലേക്ക് എത്തിയത്.

ഇതിന്റെ ഭാഗമായി കുടിയേറ്റകാര്‍ക്കും സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമക്കാന്‍ സാധിക്കുന്നതാണ്. കുടുംബങ്ങളില്‍ നിന്ന് അകന്ന് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ സ്ഥലത്ത് നിന്ന് ഭാഗികമായി റേഷന്‍ വാങ്ങാന്‍ കഴിയുകയും ചെയ്യും. നിലവിലുള്ള റേഷന്‍ കാര്‍ഡ് വഴി രാജ്യത്ത് എവിടെ നിന്നും അര്‍ഹതപ്പെട്ട സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ ഗുണഭോക്താവിന് സാധിക്കും.

വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് എല്ലാ എന്‍എഫ്‌എസ്‌എ ഗുണഭോക്താക്കള്‍ക്കും / റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും, പ്രത്യേകിച്ച്‌ കുടിയേറ്റ എന്‍എഫ്‌എസ്‌എ ഗുണഭോക്താക്കള്‍ / റേഷന്‍ കാര്‍ഡ് ഉടമകള്‍, ബയോമെട്രിക് അല്ലെങ്കില്‍ ആധാര്‍ ഉള്ള നിലവിലുള്ള റേഷന്‍ കാര്‍ഡ് വഴി രാജ്യത്ത് എവിടെയും സ്ഥിതി ചെയ്യുന്ന ഏതെങ്കിലും എഫ്പിഎസില്‍ നിന്ന് ഭക്ഷ്യധാന്യത്തിന്റെ പൂര്‍ണ്ണമായോ ഭാഗികമായോ വാങ്ങാന്‍ അനുവദിക്കുന്നു. പൊതുവിതരണ സംവിധാനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …