Feb 4, 2026 10:17 PM
Breaking News

ആദിപുരുഷിനായി പ്രഭാസ് വാങ്ങുന്നത് 120 കോടി രൂപ; ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരം!

ബാഹുബലി ചിത്രങ്ങളുടെ വമ്ബന്‍ വിജയത്തിന് പിന്നാലെ പ്രതിഫലവും ഉയര്‍ത്തി നടന്‍ പ്രഭാസ്. ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവും താരമൂല്യമുള്ള നടനാണ് പ്രഭാസ്. തന്റെ പുതിയ ചിത്രത്തിന് 25 ശതമാനത്തോളം താരം പ്രതിഫലം വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പ്രഭാസിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ആദിപുരുഷിനായി 120 കോടിയാണ് പ്രതിഫലം ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. കരിയറിലെത്തന്നെ ഏറ്റവും വലിയ തുകയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണന്റെ വേഷത്തില്‍ ബോളിവുഡ് താരം സെയിഫ് അലി ഖാനും സീതയായി കൃതി സനോണും എത്തുന്നു. 2023 ജനുവരി 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …