Breaking News

ലോകത്തിന് മറ്റൊരു ആശങ്ക കൂടി; വാക്സിന്‍ മറികടന്ന് പോളിയോ പടരുന്നു; ബ്രിട്ടനില്‍ പോളിയോ കണ്ടെത്തിയത് നിര്‍മ്മാര്‍ജ്ജനം ചെയ്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം…

സമ്ബൂര്‍ണ്ണ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ട് രണ്ടു പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം ബ്രിട്ടനില്‍ വീണ്ടും പോളിയോയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായ് റിപ്പോർട്ട്. 1984 ല്‍ ആയിരുന്നു ബ്രിട്ടനില്‍ ഒരുാള്‍ക്ക് അവസനാമായി പോളിയോ ബാധിച്ചത്. അതിനുശേഷവും പുറത്തുനിന്നെത്തിയ ചിലരില്‍ ഈ രോഗംറിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

2003 ല്‍ ആയിരുന്നു ബ്രിട്ടന്‍ ഒരു സമ്ബൂര്‍ണ്ണ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്. പോളിയോ വാക്സിന്‍ മൂലം തന്നെ മ്യുട്ടേഷന്‍ സംഭവിച്ച പുതിയ ഇനം പോളിവൈറസാണ് ഇപ്പോള്‍ ഈ രോഗം പടരാന്‍ ഇടയാക്കിയത് എന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ ചിലയിടങ്ങളിലെ അഴുക്കു വെള്ള സാമ്ബിളുകളില്‍ ഇത്തരത്തില്‍ പെട്ട പോളിവൈറസുകള്‍ കണ്ടെത്താനായിട്ടുണ്ട്.

ഇതോടെ ഈ പുതിയ വകഭേദത്തിന്റെ സമൂഹവ്യാപനം നടന്നതായ ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ആവശ്യമായ ഡോസില്‍ പോളിയോ വാക്സിന്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …