കാബൂളില്‍ യു.എസ് രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എയുടെ നേതൃത്വത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ഖാഇദ തലവന്‍ അയ്മന് അല്‍ സവാഹിരി കൊല്ലപ്പെട്ടുവെന്നതിന് ഡി.എന്‍.എ സ്ഥിരീകരണമില്ലെന്നും മറ്റു മാര്‍ഗങ്ങളിലൂടെ മരണം സ്ഥിരീകരിച്ചതായും വൈറ്റ് ഹൗസ് പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഡി.എന്‍.എ സ്ഥിരീകരണം ഇല്ല.
ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ച ഒന്നിലധികം ഉറവിടങ്ങളും രീതികളും അടിസ്ഥാനമാക്കി ഡി.എന്‍.എ സ്ഥിരീകരണം ആവശ്യമില്ല’ -വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ദൃശ്യങ്ങളിലൂടെയും മറ്റ് ഉറവിടങ്ങളിലൂടെയും സ്ഥിരീകരിച്ചതായി കിര്‍ബി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടത് സവാഹിരിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആക്രമണം നടന്നതായി താലിബാനും യു.എസും വ്യക്തമാക്കിയിട്ടുണ്ട്.