റെസ്‌റ്റോറന്റില്‍ വന്നയാള്‍ ആഹാരം നല്‍കിയ പരിചാരികയ്ക്ക് നല്‍കിയത് 2.3 ലക്ഷം രൂപയുടെ ടിപ്പ്. ടിപ്പ് കണ്ട് കണ്ണുതള്ളിയ പരിചാരിക സംഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റണില്‍ സ്ഥിതി ചെയ്യുന്ന ആല്‍ഫ്രെഡോസ് പിസ്സ കഫേയിലാണ് സംഭവം.
ഇവിടെ ജോലി ചെയ്യുന്ന മരിയാന ലാംബെര്‍ട്ടിനാണ് 2.3 ലക്ഷം രൂപ ടിപ്പായി ലഭിച്ചത്. എറിക് സ്മിത്ത് എന്നയാളാണ് ലഘുഭക്ഷണം കഴിക്കാനെത്തിയയാള്‍ ഭീമന്‍ ടിപ്പ് നല്‍കിയത്. 13.25 ഡോളര്‍ വിലയുള്ള ആഹാരമാണ് ഇയാള്‍ കഴിച്ചത്, എന്നിട്ട് നല്‍കിയത് മൂവായിരം ഡോളറിന്റെ ടിപ്പുമായിരുന്നു.
ക്രെഡിറ്റ് കാര്‍ഡ് മുഖേനയാണ് എറിക് സ്മിത്ത് ബില്ലടച്ചത്, ഹോട്ടലുടമ അന്ന് തന്നെ ജീവനക്കാരിക്ക് ടിപ്പായി ലഭിച്ച തുക നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ തുക റെസ്റ്റോറന്റിന് ക്രെഡിറ്റ് കാര്‍ഡ് കമ്ബനി നല്‍കാന്‍ കൂട്ടാക്കിയില്ല.
എറിക് സ്മിത്തുമായി കമ്ബനിക്കുള്ള ഇടപാടിലെ പ്രശ്നങ്ങളാലാണ് ഇങ്ങനെ സംഭവിച്ചത്. തുടര്‍ന്ന് റെസ്‌റ്റോറന്റ് അധികൃതര്‍ എറിക് സ്മിത്തുമായി ആശയവിനിമയം നടത്തി പണം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ ഇയാള്‍ സമ്മതിച്ചില്ല. ഇതേതുടര്‍ന്ന് നിയമവഴികള്‍ തേടിയിരിക്കുകയാണ് റെസ്‌റ്റോറന്റ് അധികൃതര്‍.