പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് കൈയ്യടിച്ച് വിദേശശക്തികള്‍. യുദ്ധത്തിനുള്ള സമയമല്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്ബോഴാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയുടെ നയങ്ങള്‍ മാതൃകയാണെന്ന് പറഞ്ഞത്.
ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ല, ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ കിഴക്ക് പടിഞ്ഞാറിനെ എതിര്‍ക്കാനോ അല്ല. നമ്മള്‍ ഭരണാധികാരികള്‍ക്ക് ഇത് ഒരു കൂട്ടായ ശ്രമത്തിന്റെ സമയമാണ്. തുല്യ രാജ്യങ്ങളാകാനും.നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാനുമുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈയ്ന്‍ അധിനിവേശം അവസാനിപ്പിച്ച് സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങാന്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതിനെ പരാമര്‍ശിച്ചായിരുന്നു മാക്രോണിന്റെ പ്രസ്താവന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയുടെ സമയത്തായിരുന്നു മോദി ഇങ്ങനെ ഒരു നിര്‍ദ്ദേശം റഷ്യന്‍ പ്രസിഡന്റിന്റെ മുന്നില്‍ വെച്ചത്.