Breaking News

പുഷ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍; ആകർഷണിയമായ വിലയിൽ ടാറ്റ പഞ്ച് ‘കാമോ’; വിശദാംശങ്ങള്‍

ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ്. പഞ്ച് കാമോ പതിപ്പിന് 6.85 മുതല്‍ 8.63 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ടാറ്റ മോട്ടേഴ്‌സിന്റെ അംഗീകൃത ഷോറൂമുകളില്‍ വാഹനത്തിനായി ബുക്ക് ചെയ്യാം. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അക്കംപ്ലിഷ്, അക്കംപ്ലിഷ് ഡസില്‍ എന്നി വകഭേദങ്ങളിലാണ് പുതിയ പതിപ്പ്.

ടാറ്റ പഞ്ചിന്റെ ആദ്യ വാര്‍ഷികത്തിലാണ് കാമോ പതിപ്പ് അവതരിപ്പിച്ചത്. ഫോളിയേജ് ഗ്രീന്‍ നിറത്തിലാണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്. പുതിയ നിറത്തോടെ, ഒന്‍പത് നിറത്തിലാണ് വാഹനം എത്തുക. കൂടാതെ റൂഫിന് പിയാനോ ബ്ലാക്കും പ്രിസ്‌റ്റൈന്‍ വൈറ്റും നല്‍കാന്‍ സാധിക്കും.

ഫെന്‍ഡറുകളില്‍ കാമോ ബാഡ്ജിങ്ങുമുണ്ട്. ഇന്റീരിയറിന് മിലിറ്ററി ഗ്രീന്‍ നിറമാണ്, കൂടാതെ കാമോഫ്‌ലാഗിഡ് സീറ്റ് അപ്‌ഹോള്‍സ്റ്ററിയുമുണ്ട്. മാന്യൂവല്‍, എഎംടി ഗിയര്‍ബോക്‌സ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.എല്‍ഇഡി ഡിആര്‍എല്‍എസ്, ടെയില്‍ ലാമ്ബ്, പുഷ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട് ഫോഗ് ലാമ്ബുകള്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.

Updating…

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …