Breaking News

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം; നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വില്‍പ്പനയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. ഇതോടെ രാജ്യത്ത് വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളുടേയും ഐഎംഇഐ നമ്ബര്‍ വില്‍പ്പനയ്ക്ക് മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്യണം.

സെപ്റ്റംബര്‍ 26ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും വ്യവസ്ഥ ബാധകമാണ്. വില്‍പ്പനയ്ക്കല്ലാതെ ടെസ്റ്റിങ്, റിസര്‍ച്ച്‌ എന്നിവയ്ക്കായി രാജ്യത്തേക്ക് എത്തിക്കുന്ന മൊബൈലുകളായാലും ഐഎംഇഐ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷന്‍ പോര്‍ട്ടലില്‍ നിന്ന് നേടണം. വില്‍പ്പനയ്ക്ക് മുന്‍പ് ഐഎംഇഐ നമ്ബറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ കൗണ്ടര്‍ഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷന്‍ പോര്‍ട്ടലില്‍ നിന്ന് നേടണം.

മൊബൈല്‍ ഫോണുകളുടെ യുണീക് ഐഡിയാണ് 15 അക്ക ഐഎംഇഐ നമ്ബര്‍. ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ ഉള്‍പ്പെടെ ഇത് തുണയ്ക്കും. എന്നാല്‍ ഒരേ ഐഎംഇഐ നമ്ബറുള്ള ഒന്നിലധികം ഉപകരണങ്ങള്‍ വരുന്നത് ഇതുമായി ബന്ധപ്പെട്ട് വരുന്ന അന്വേഷണങ്ങളെ പോലും ബാധിക്കും എന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ മാറ്റം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …