ബോക്‌സ് ഓഫിസിൽ നിറഞ്ഞോടുകയാണ് മണി രത്‌നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയൻ സെൽവൻ. ചിത്രത്തിൽ താരങ്ങൾ വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ച. സിനിമയിൽ വിക്രമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. 12 കോടി രൂപയാണ് വിക്രമിന് ലഭിച്ച പ്രതിഫലം.
തൊട്ടുപിന്നിൽ ഐശ്വര്യ റായ് ആണ്. 10 കോടിയായിരുന്നു ഐശ്വര്യയുടെ പ്രതിഫലം. ജയം രവിക്ക് എട്ട് കോടിയും കാർത്തിക്ക് 5 കോടി രൂപയും തൃഷയ്ക്ക് 2.5 കോടിയുമാണ് പ്രതിഫലമായി ലഭിച്ചത്. ഐശ്വര്യ ലക്ഷ്മി, പ്രഭു, പ്രകാശ് രാജ് എന്നിവർക്ക് ഒന്നര കോടിയാണ് പ്രതിഫലമായി ലഭിച്ചത്. ശോഭിതയ്ക്കും ജയറാമിനും ഒരു കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്.