ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ മുന്നേറ്റങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതിയിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രീതിയിൽ ആണ് ഡിജിറ്റലൈസേഷൻ രാജ്യത്തിൻറെ വളർച്ചയെ സഹായിക്കുന്നത്.
സാമ്പത്തിക മേഖലയിൽ വളരെ വലിയ മാറ്റം ആണ് ഡിജിറ്റിസേഷൻ കൊണ്ടുവന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ ഡിജിറ്റൈസേഷന് കഴിഞ്ഞുവെന്നും പിയറി ഒലിവിയർ പറഞ്ഞു. രാജ്യത്ത് നേരിട്ട് ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത നിരവധി പേരുണ്ട്. ഡിജിറ്റിസേഷനിലൂടെ രാജ്യത്തെ താഴെ തട്ടിലുള്ളവർക്ക് വരെ പണമിടപാടുകൾ സുഗമമായി നടത്താൻ ഡിജിറ്റലൈസേഷൻ സഹായിച്ചിട്ടുണ്ട് എന്ന് ഒലിവിയർ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY