ശ്മശാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഇറ്റലിയില്‍ ശവപ്പെട്ടികള്‍ പുറത്തേക്ക് തൂങ്ങി. ചാപ്പല്‍ ഓഫ് ദി റിസറക്ഷന്‍ എന്നറിയപ്പെടുന്ന നാലു നിലകളോടു കൂടിയ ശവസംസ്കാര കെട്ടിടമാണ് തകര്‍ന്നു വീണത്. ഈ വര്‍ഷമാദ്യം സമാന രീതിയിലുണ്ടായ മറ്റൊരപകടത്തില്‍ 300 ശവപ്പെട്ടികള്‍ തകര്‍ന്നിരുന്നു.
സെമിത്തേരി തകര്‍ന്നതില്‍ പ്രതിഷേധിച്ച് ഇവിടെ അടക്കിയവരുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വടക്കന്‍ ഇറ്റലിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സെമിത്തേരിയുടെ ഭാഗങ്ങള്‍ തകരുകയും 200 ശവപ്പെട്ടികള്‍ കടലിലേക്ക് വീഴുകയും ചെയ്തിരുന്നു.