Breaking News

ഇന്ത്യയെ തോല്‍പ്പിച്ചാല്‍ സിംബാബ്‌വെക്കാരനെ കല്യാണം കഴിക്കും; ബെറ്റുമായി പാക് നടി

ടി20 ലോകപ്പിലെ അടുത്ത മത്സരത്തില്‍ സിംബാബ്‌വെ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്ഥാന്‍ നടി സെഹര്‍ ഷിന്‍വാരി. നവംബര്‍ ആറിനാണ് ഇന്ത്യ- സിംബാബ്‌വെ മത്സരം. ഈ മത്സരത്തില്‍ ഇന്ത്യയെ സിംബാബ്‌വെ അത്ഭുതകരമായി പരാജയപ്പെടുത്തണമെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യ പരാജയപ്പെടണമെന്ന് നടി ട്വീറ്റ് ചെയ്തിരുന്നു.

‘അടുത്ത മത്സരത്തില്‍ ഇന്ത്യയെ അത്ഭുതകരമായി തോല്‍പ്പിച്ചാല്‍ ഞാന്‍ ഒരു സിംബാബ്വെക്കാരനെ വിവാഹം കഴിക്കു’മെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിന് താഴെ നിരവധി പേരാണ് നടിയെ ട്രോളിയും വിമര്‍ശിച്ചും രംഗത്തുവന്നത്. ഇതാദ്യമല്ല, നടി തന്റെ ട്വീറ്റുകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നത്.

പാകിസ്ഥാനെ സിംബാവെ തോല്‍പ്പിച്ച്‌ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് നടിയുടെ ട്വീറ്റ്. ലോകകപ്പില്‍ പാക് ടീം സെമിയിലെത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ അടുത്ത മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പാകിസ്ഥാന് സെമി സാധ്യതയുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …