തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ 2023-24 ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. വ്യാവസായിക മേഖലയിൽ മികച്ച വളർച്ചാ നിരക്ക് കൈവരിച്ചതായി മന്ത്രി പറഞ്ഞു.
ആഭ്യന്തര ഉത്പാദനം കൂടി.റബർ സബ്സിഡിക്ക് 600 കോടി അനുവദിച്ചു. വിലക്കയറ്റം തടയാൻ 2000 കോടി നൽകും. തനത് വരുമാനം ഈ വർഷം 85,000 കോടിയായി ഉയരും. കെഎസ്ആര്‍ടിസിക്ക് 3400 കോടി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ശമ്പളം-പെന്‍ഷന്‍ എന്നിവയ്ക്ക് 71393 കോടി നീക്കിവെച്ചു.