തിരുവനന്തപുരം: കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകി. ഇന്ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രാജ്ഭവൻ വിജ്ഞാപനം നീട്ടി നൽകിയത്. കേരള സർവകലാശാലയുടെ പ്രതിനിധിയെ ഇതുവരെ സമിതിയിലേക്ക് നല്കിയിട്ടില്ല.
നിലവിൽ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമാണ് കമ്മിറ്റിയിലുള്ളത്. സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.
NEWS 22 TRUTH . EQUALITY . FRATERNITY