ന്യൂഡൽഹി: ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകറിന് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 21 മാസം വിലക്ക്. 2021 ഒക്ടോബറിൽ ജിംനാസ്റ്റിക്സ് ഫെഡറേഷന്റെ കീഴിലുള്ള ഒരു ടെസ്റ്റിംഗ് ഏജൻസിയാണ് ദിപയുടെ ശരീരത്തിൽ നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയത്.
അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) ദിപ കർമാകറിന് വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവരുന്നത്. 2021 മുതൽ പ്രാബല്യത്തിൽ വരുന്ന ദീപയുടെ 21 മാസത്തെ വിലക്ക് ഈ വർഷം ജൂലൈയിൽ അവസാനിക്കും.