Breaking News

വൈദ്യുതി ബില്ലടച്ചില്ല; കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി

മലപ്പുറം: ബിൽ അടയ്ക്കാത്തതിനാൽ മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതിയില്ലാത്തതിനാൽ പ്രധാന ഓഫീസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. കളക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകളുടെ ഫ്യൂസുകൾ കെ.എസ്.ഇ.ബി അധികൃതർ ശനിയാഴ്ച ഊരുകയായിരുന്നു.

ഞായറാഴ്ച അവധി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥർ ഓഫീസിൽ ജോലി ചെയ്യാനാവാതെ വെറുതെ ഇരിക്കുകയാണ്.
പട്ടികജാതി വികസന സമിതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്.

മാസങ്ങളായി ബിൽ കുടിശ്ശികയായതിനാലാണ് നടപടിയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നിരവധി തവണ താക്കീത് നൽകിയിരുന്നതായും 20,000 രൂപ വരെ കുടിശ്ശികയുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …