Breaking News

തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി

തുർക്കി: തുർക്കിയിലും സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷം തിങ്കളാഴ്ച വീണ്ടും റിക്ടർ സ്കെയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തെക്കൻ തുർക്കിയിലെ കഹ്‌റമൻമാരാസ് പ്രവിശ്യയിലെ എൽബിസ്ഥാൻ ജില്ലയിലാണ് പുതിയ ഭൂചലനം ഉണ്ടായത്. തുര്‍ക്കിയുടെ തെക്ക്- കിഴക്കന്‍ ഭാഗത്തും സിറിയയിലെ ദമാസ്‌കസിലും ശക്തമായ തുടർചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24-ഓടെയാണ് രണ്ടാം ഭൂചലനം ഉണ്ടായത്.

അതേസമയം, പുലര്‍ച്ചെ നാല് മണിയോടെ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 1,453 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാവിലെ ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ട്.

പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ 912 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,383 പേര്‍ക്ക് പരിക്കേറ്റു. സിറിയയില്‍ 320 മരണവും സിറിയയില്‍ വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് 221 മരണവും റിപ്പോര്‍ട്ട് ചെയ്തു.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …