ന്യൂഡല്‍ഹി: ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 20% എഥനോൾ അടങ്ങിയ പെട്രോൾ (ഇ-20) പുറത്തിറക്കി കേന്ദ്രം. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിലാണ് ഇന്ധനം പുറത്തിറക്കിയത്. നിലവിൽ പെട്രോളിൽ 10% എഥനോളും 90% പെട്രോളുമാണ് ഉള്ളത്. 2025 ഓടെ ഇത് ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ 84 പെട്രോൾ പമ്പുകളിൽ 20% എഥനോൾ അടങ്ങിയ പെട്രോൾ ലഭ്യമാകും. ആദ്യഘട്ടത്തിൽ 15 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും.