Breaking News

മെഡിക്കൽ കോളേജിൽ വാർഡൻ യുവാവിനെ മർദ്ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാർഡൻ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷണം നടത്തും. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം.

സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. യുവാവിനെ കസേരയിൽ ഇരുത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ഒ.പി വിഭാഗത്തിൽ നിന്നും പുറത്ത് പോവാത്തതിനെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തിരുന്നു.  പ്രകോപിതനായ യുവാവ് സെക്യൂരിറ്റി ഗാർഡിനെ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. കസേരയിലിരുത്തി ട്രാഫിക് വാർഡൻ യുവാവിനെ മർദ്ദിക്കുന്നതിന്‍റെ വീഡിയോ പിന്നീട് പുറത്തുവന്നു. മർദ്ദനമേറ്റ യുവാവ് പോലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …