തൃശൂർ: രാജ്യം അതിവേഗ വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും മുന്നേറുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പട്ടിക്കാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യ നിരക്ക് കുറഞ്ഞു. വിശപ്പ് പൂർണ്ണമായും ഇല്ലാതായെങ്കിലും ഇടതുപക്ഷ ഭരണത്തിനു കീഴിൽ കേരളം ശ്വാസം മുട്ടുകയാണ്. വ്യവസായം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളം തകർച്ച നേരിടുകയാണ്. കൃഷി നിലച്ചു. സംരംഭകർ നിരാശരായി. കടക്കെണിയിലായ സംസ്ഥാനമായി കേരളം മാറുകയും ഒരു രൂപ പോലും നികുതി ബാധ്യതയില്ലാതെയുമാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ സംസ്ഥാന ബഡ്ജറ്റ് എല്ലാ മേഖലകളിലും നികുതിയുടെ അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.