Breaking News

ഹിൻഡൻബർഗിനെതിരെ നിയമ നടപടിയുമായി അദാനി; വാച്ച്ടെലുമായി ധാരണ

മുംബൈ: ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമനടപടികളുമായി അദാനി ഗ്രൂപ്പ്. യുഎസിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. വൻകിട അമേരിക്കൻ കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന കമ്പനിയാണ് വാച്ച്ടെൽ.

ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ടാഴ്ചയായി. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിൽ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് വാച്ച്ടെലുമായി ധാരണയിലെത്തിയ വിവരം പുറത്തുവരുന്നത്.

അമേരിക്കൻ നിയമ സ്ഥാപനമായ വാച്ച്ടെൽ കോർപ്പറേറ്റ് മേഖലയിലെ കേസുകൾ വാദിക്കുന്നതിൽ പ്രധാനിയാണ്. അദാനി കമ്പനി യുഎസിലെ മറ്റ് കമ്പനികളുമായി ചർച്ച നടത്തുന്നുണ്ടായിരുന്നു. ഇതിനൊടുവിലാണ് വാച്ച്ടെലിൽ എത്തിയത്. മുൻകാലങ്ങളിൽ പല കേസുകളും വാദിച്ച പരിചയം ഇവർക്കുണ്ട്. 

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …