സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അഡ്വാനിയുടെയും വിവാഹ വീഡിയോ പുറത്ത്. രാജകീയ പ്രൗഢിയോടെ നടന്ന വിവാഹത്തിനു വേദിയായത് ജയ്സാൽമീറിലെ സൂര്യഗാർ കൊട്ടാരമായിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. തുടർന്ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തി. ഹൽദി, സംഗീത ചടങ്ങുകൾ തിങ്കളാഴ്ച അവസാനിച്ചിരുന്നു.
നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസിൻ്റെ ഒരു പാക്കപ്പ് പാർട്ടിയിൽ നിന്ന് ആരംഭിച്ച പരിചയം പിന്നീട് പ്രണയമാവുകയും പിന്നീട് വിവാഹത്തിലേക്ക് നയിക്കുകയുമായിരുന്നു. ഷെർഷ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മാലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള എന്നിവർക്കൊപ്പം മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും വിവാഹത്തിൽ പങ്കെടുത്തു. അടുത്തയാഴ്ച മുംബൈയിൽ സിനിമാ സുഹൃത്തുക്കൾക്കായി സംഘടിപ്പിക്കുന്ന വിവാഹ റിസപ്ഷനിൽ 100-150 അതിഥികൾ പങ്കെടുക്കും.
NEWS 22 TRUTH . EQUALITY . FRATERNITY