ശബരിമല: ഫെബ്രുവരി 12നു വൈകിട്ട് 5 മണിക്ക് കുംഭമാസ പൂജകൾക്കായി ശബരിമല നട തുറക്കും. ക്ഷേത്രമേല്‍ശാന്തി ജയരാമന് നമ്പൂതിരി ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശ്രീകോവില്‍ നടതുറന്ന് വിളക്ക് തെളിക്കും. മേല്‍ശാന്തി ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്നിലെ അഴിയിൽ അഗ്നി പകരും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പ ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. രാത്രി 10ന് നട അടയ്ക്കും
ഫെബ്രുവരി 13ന് പുലർച്ചെ അഞ്ചിന് നട തുറക്കും. നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. രാവിലെ 5.30ന് മഹാഗണപതിഹോമം, തുടർന്ന് നെയ്യഭിഷേകം, 7.30ന് ഉഷപൂജ. ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഫെബ്രുവരി 13 മുതൽ 17 വരെ നടക്കും.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിന് എത്താം. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുദിവസത്തെ പൂജകൾ പൂർത്തിയാക്കി 17-നു രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. മാർച്ച് 26നു തുറക്കുന്ന ശബരിമല നട ഏപ്രിൽ അഞ്ചിനു അടയ്ക്കും.