Breaking News

ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതിയിലാണ് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. യുക്തിവാദി സംഘടനയായ നോൺ റിലീജിയസ് സിറ്റിസൺസ് ആണ് ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചേലാ കർമ്മം അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഹർജിയിൽ പറയുന്നു. ചേലാകർമ്മം കുട്ടികൾക്കെതിരായ ആക്രമണവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. ഇത് യുക്തിസഹമല്ലെന്നും നിയമവിരുദ്ധമാണെന്നും ഹർജിക്കാർ പറയുന്നു. ഹർജി അടുത്തയാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …