Breaking News

ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തേടി സിറിയ; അന്താരാഷ്ട്ര വിലക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യം

ദില്ലി: ഇന്ത്യയിൽ നിന്നു കൂടുതൽ സഹായം തേടി സിറിയൻ എംബസി. ഇന്ത്യൻ പൗരൻമാരുടെ സഹായം തേടുകയും സംഭാവനകൾ സ്വീകരിക്കാൻ ഒരു അക്കൗണ്ട് തുറക്കുകയും ചെയ്തു. എന്നാൽ സംഭാവന സ്വീകരിക്കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഇതിന് അനുമതി കിട്ടാൻ സമയം വേണം. കൂടാതെ സിറിയയിലേക്ക് സഹായം എത്താൻ അന്താരാഷ്ട്ര വിലക്കുകൾ നീക്കം ചെയ്യണമെന്നും സിറിയൻ അംബാസിഡർ ഡോ ബാസിം അൽ ഖാത്തിം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ രാഷ്ട്രീയം കളിക്കുന്ന രാജ്യങ്ങൾ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സിറിയയിലെയും തുർക്കിയിലെയും ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്. അതിശൈത്യം തുടരുന്നതിനാൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് ആലോചന. 9 ലക്ഷം പേർ ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് കണക്ക്.

അതേസമയം, ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരെ സഹായിക്കാൻ കായിക സംഘടനകൾ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഒരു മില്യൺ ഡോളറും യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ രണ്ട് ലക്ഷം യൂറോയുമാണ് ആദ്യ ഘട്ടത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗും ഒരു ദശലക്ഷം പൗണ്ട് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …