കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കളക്ടറുടെ ഓഫീസിലും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിൽ പങ്കെടുക്കാൻ 22 ജീവനക്കാരാണ് അവധിയെടുത്തത്. ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച തിരുനെൽ വേലിയിൽ വച്ചായിരുന്നു വിവാഹം.
കളക്ടറുടെ ഓഫീസിലെ 33 ജീവനക്കാരിൽ ഭൂരിഭാഗവും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു. ഭൂമി തരംമാറ്റം ഉൾപ്പെടെ നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിലാണ് ഭൂരിഭാഗം ജീവനക്കാരെയും നിയമിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY