കൽപ്പറ്റ: ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തിൽ കേരളം കേന്ദ്ര ശരാശരിയേക്കാൾ താഴെ. 3, 5, 8, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന പ്രകടനം വിശകലനം ചെയ്യുന്ന നാഷണൽ ലേണിംഗ് സ്റ്റാൻഡേർഡ്സ് സർവേയിലാണ് (എൻഎഎസ്) പിന്നാക്കാവസ്ഥ കാണിക്കുന്നത്.
ഭാഷ, ഗണിതം, സാമൂഹികശാസ്ത്രം, സയൻസ് എന്നീ വിഷയങ്ങളിൽ നടത്തിയ പരീക്ഷകളിലൊന്നും ദേശീയ ശരാശരി മറികടക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. കൊവിഡ് കാലത്തിന് ശേഷം നടത്തിയ സർവേയിലാണ് ഗുരുതരമായ പ്രതിസന്ധി വ്യക്തമാകുന്നത്. എന്നാൽ, മുൻവർഷങ്ങളിലെ സർവേകളിലും ആദിവാസി മേഖലകളിൽ ദേശീയ ശരാശരിയുമായി ഓപ്പമെത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.
കൃത്യമായി എഴുതാനോ വായിക്കാനോ കണക്കുകൂട്ടാനോ പോലും അറിയാതെയാണ് ആദിവാസി കുട്ടികൾ പത്താം ക്ലാസിൽ എത്തുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. എസ്ടി വിദ്യാർത്ഥികൾക്കായുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും പഠന നിലവാരം മോശമാണെന്നും അഭിലഷണീയമായ വിദ്യാഭ്യാസം ഒരു ഘട്ടത്തിലും വിദ്യാർത്ഥികളിലേക്ക് എത്തുന്നില്ലെന്നും വിദഗ്ധർ പറയുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY